പാലാ: ഉള്ളനാട് ഇടച്ചേരിൽ ബ്രിജിത്ത പവിയാനോസും കുടുംബവും ഇനി സുരക്ഷിത ഭവനത്തിന് കീഴിൽ. സി.പി.എം ഭരണങ്ങാനം ലോക്കൽ കമ്മിറ്റിയാണ് ഇവർക്ക് വീട് നിർമിച്ച് നൽകിയത്. ഉള്ളനാട് ജങ്ഷനിൽ ചേർന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി. ലോക്കൽ സെക്രട്ടറി ടി.ആർ. ശിവദാസ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, ജില്ല സെക്രട്ടേറിയറ്റ് അംഗം ലാലിച്ചൻ ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജില്ല കമ്മിറ്റി അംഗം ജോയി ജോർജ്, ഭരണങ്ങാനം പഞ്ചായത്ത് അംഗങ്ങളായ ജെസി ജോസ്, സുധ ഷാജി, നിർമാണ കമ്മിറ്റി കൺവീനർ സി.എം. സിറിയക്, ചെയർമാൻ സജി ജോസഫ് എന്നിവർ സംസാരിച്ചു. ഒമ്പതു ലക്ഷം ചെലവിലാണ് വീട് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.