പാലാ: ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷം നടന്നു. വിശേഷാല്‍ പൂജകള്‍, ശിവപുരാണ പാരായണം, അഖണ്ഡനാമജപം, എഴുന്നള്ളത്ത്, കാവടി ഘോഷയാത്ര, കലാപരിപാടികള്‍, മഹാശിവരാത്രി പൂജ എന്നിവയായിരുന്നു ചടങ്ങുകൾ. രാവിലെ മുതല്‍ ക്ഷേത്രങ്ങളില്‍ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുലിയന്നൂര്‍ മഹാദേവക്ഷേത്രത്തിലേക്ക് കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍നിന്ന് കാവടി ഘോഷയാത്ര നടന്നു. നൂറുകണക്കിന് കാവടികളും തെയ്യങ്ങളും തലപ്പൊലികളും പങ്കുചേർന്നു. കാവടി അഭിഷേകം, കുറത്തിയാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയവയും അരങ്ങേറി. അന്തീനാട് മഹാദേവ ക്ഷേത്രത്തിലും ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കാവടി ഘോഷയാത്ര നടന്നു. കാവടി, കൊട്ടക്കാവടി, ദേവനൃത്തം എന്നിവ ഘോഷയാത്രക്ക് മാറ്റുകൂട്ടി. പൂവരണി മഹാദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ശിവരാത്രി പൂജ, എഴുന്നള്ളത്ത് എന്നിവ നടന്നു. പുല്ലപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ കാവടി ഘോഷയാത്ര, വിളക്കിനെഴുന്നള്ളിപ്പ്, ശിവരാത്രി പൂജ എന്നിവ നടന്നു. വേഴാങ്ങാനം മഹാദേവ ക്ഷേത്രം, പാലാ ളാലം മഹാദേവക്ഷേത്രം, ചെത്തിമറ്റം തൃക്കയില്‍ മഹാദേവ ക്ഷേത്രം, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, രാമപുരം പള്ളിയാമ്പുറം മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ ആഘോഷങ്ങളും വിശേഷാൽ പൂജകളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.