ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി: ചോദ്യം ചെയ്ത ഭര്‍ത്താവിനും പിതാവിനും മര്‍ദനമേറ്റു

മുണ്ടക്കയം: ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനും പിതാവിനും മര്‍ദനം. വിവരം അറിഞ്ഞെത്തിയ ഫ്ലയിങ്​ സ്‌ക്വാഡ് എസ്.ഐക്കുനേരെയും അതിക്രമമുണ്ടായി. സംഭവത്തിൽ വ്യാപാരിയെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. ചോറ്റി വാട്ടത്തറ ജയമോഹനനെയാണ്​ (ജയന്‍ -47) മുണ്ടക്കയം എസ്.എച്ച്​.ഒ എ. ഷൈന്‍കുമാറും സംഘവും അറസ്റ്റ്​ ചെയ്തത്. ചോറ്റി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര കാണാനെത്തിയ ഇളങ്കാട് ഞര്‍ക്കാട് സ്വദേശികളായ വടക്കേ ചെരുവില്‍ ഹരി (34), ഭാര്യ രാഖി(31), ഇവരുടെ പിതാവ് (സോമന്‍-58) എന്നിവര്‍ക്ക്​ നേരെയായിരുന്നു അതിക്രമം. ചൂടുമൂലം രാഖി സമീപത്തെ ജയന്‍റെ കടയുടെ വരാന്തയില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ സമീപത്ത് എത്തി ജയന്‍ ഇവരോട് അശ്ലീലച്ചുവയില്‍ സംസാരിക്കുകയായിരുന്നത്രെ. ഇത് ചോദ്യം ചെയ്ത ഹരിയെയും പിതാവിനെയും ജയനും കൂട്ടുകാരനും ചേര്‍ന്ന്​ മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്ലയിങ്​ സ്‌ക്വാഡ് എസ്.ഐ ലാലുവിന്‍റെ നേതൃത്വത്തില്‍ പൊലീസ് എത്തി ജയമോഹനെ സ്റ്റേഷനിലേക്ക്​ കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിച്ചത്​ കൈയാങ്കളിയിലായി. ഇതിനിടെ, എസ്.ഐക്ക്​ പരിക്കേറ്റു. മുണ്ടക്കയം സി.ഐ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ കൂടുതൽ പൊലീസെത്തി ജയനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി. KTG wBL arrest അറസ്റ്റിലായ ജയമോഹൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.