കോട്ടയം: സാമ്പത്തിക ഇടപാടുകളില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയുമായി ജില്ല. ജില്ലയിലെ ഓരോ വ്യക്തിയും സ്ഥാപനവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പ്രാപ്തരായതായി അധികൃതര്‍ അറിയിച്ചു. റിസര്‍വ് ബാങ്കും എസ്.എല്‍.ബി.സിയും ജില്ല ലീഡ് ബാങ്കായ എസ്.ബി.ഐയും ചേര്‍ന്ന് നടപ്പാക്കിയ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ കാമ്പയിനാണ് വിജയത്തിലെത്തിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ഡിജിറ്റല്‍ സംവിധാനങ്ങളായ എ.ടി.എം കാര്‍ഡ്, ക്യൂ.ആര്‍ കോഡ്, ഇന്‍റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യു.പി.ഐ തുടങ്ങിയവ സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവബോധം സൃഷ്ടിക്കുകയായിരുന്നു കാമ്പയിനിലൂടെ നടത്തിയത്. പദ്ധതി പ്രഖ്യാപനം വ്യാഴാഴ്ച 11ന് കെ.പി.എസ്. മേനോന്‍ ഹാളില്‍ കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. പ്രേംകുമാര്‍ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.