ഈരാറ്റുപേട്ട: അഹ്മദാബാദ് സ്ഫോടനക്കേസിലുണ്ടായ നീതീകരിക്കാനാകാത്ത ശിക്ഷാവിധി റദ്ദാക്കി നിരപരാധികളായ മുസ്‌ലിം യുവാക്കൾ മോചിപ്പിക്കപ്പെടുംവരെ നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകാൻ പൊതുസമൂഹവും മത-സാമൂഹിക സംഘടനകളും രംഗത്തുവരണമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ് വർക്കിങ് കമ്മിറ്റി അംഗം മൗലാനാ അബ്ദുശ്ശുക്കൂർ അൽഖാസിമി ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയിലെ ശിബിലിയുടെയും ശാദുലിയുടെയും വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പിതാവ് അബ്ദുൽകരീമിനെ സാന്ത്വനിപ്പിക്കുകയും പ്രാർഥനയും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. വിദ്യാഭ്യാസവും മതബോധവുമുള്ള ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളുടെമേൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ വ്യാജവും അവിശ്വസനീയവുമാണ്. നശീകരണശേഷിയുള്ള സ്ഫോടനംപോലുള്ള പ്രവർത്തനങ്ങളെ തെറ്റായി കരുതുന്ന സമുദായത്തിന്റെ ഭാഗമാണ് ഈ യുവാക്കൾ. ഏകപക്ഷീയവും അന്ധവുമായ വിധിതീർപ്പിലൂടെ നിരപരാധികൾ ക്രൂരമായി ശിക്ഷിക്കപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ സുഗമമായ മുന്നേറ്റത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പടം ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ് വർക്കിങ് കമ്മിറ്റി അംഗം മൗലാനാ അബ്ദുശ്ശുക്കൂർ അൽഖാസിമി ശിബിലി, ശാദുലി എന്നിവരുടെ വീട് സന്ദർശത്തിനെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.