തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുവിന്‍റെ 144ാമത് ജന്മദിന മഹോത്സവത്തിന് തുടക്കം കുറിച്ച് പ്രത്യക്ഷരക്ഷ ദൈവസഭ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ സഭ പ്രസിഡൻറ് വൈ. സദാശിവൻ കൊടിയേറ്റി. ഞായറാഴ്ച രാവിലെ വിശുദ്ധ സന്നിധാനങ്ങളിലെ പ്രാർഥനക്കുശേഷമായിരുന്നു കൊടിയേറ്റ്. വൈസ് പ്രസിഡൻറ് ഡോ. പി.എൻ. വിജയകുമാർ, ജനറൽ സെക്രട്ടറിമാരായ സി.സി. കുട്ടപ്പൻ, സി. സത്യകുമാർ, ജോയൻറ് സെക്രട്ടറി പി. രാജാറാം, ട്രഷറർ സി.എൻ. തങ്കച്ചൻ, ഹൈ കൗൺസിൽ അംഗങ്ങളായ സി.കെ. ജ്ഞാനശീലൻ, ടി.എസ്. മനോജ് കുമാർ, എം. പൊന്നമ്മ, കെ.ആർ. രാജീവ്, എ.ആർ. ദിവാകരൻ, എം.എസ്. വിജയൻ, വി.എൻ. സരസമ്മ, രമേശ് വി.ടി. ഗുരുകുല സമിതി അംഗങ്ങളായ എം. ഭാസ്കരൻ, മണി മഞ്ചാടിക്കരി, എ. തങ്കപ്പൻ, കെ.എസ്. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടത്തി. പുതുതായി പണികഴിപ്പിച്ച സന്നിധാന അടുക്കള സമുച്ചയത്തിന്‍റെ സമർപ്പണം സഭ പ്രസിഡൻറ് നിർവഹിച്ചു. ഉച്ചക്കുശേഷം നടന്ന എട്ടുകര സമ്മേളനം സഭ പ്രസിഡൻറ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ഹൈ കൗൺസിൽ അംഗവും എട്ടുകര സെക്രട്ടറിയുമായ സി.കെ. ജ്ഞാനശീലൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഡോ. പി.എൻ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗുരുകുല ഉപശ്രേഷ്ഠൻ എം. സ്ക്കരൻ പ്രഭാഷണം നടത്തി. എട്ടുകര സെക്രട്ടറി മനേഷ് വെള്ളിക്കര സ്വാഗതവും ജോ. സെക്രട്ടറി സുബേഷ് ചാൽക്കര നന്ദിയും പറഞ്ഞു. ആചാര്യ കലാക്ഷേത്രത്തിന്‍റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും നടന്നു. ചിത്രം PTG 21 KODIYETTU പൊയ്കയിൽ ശ്രീകുമാരഗുരുവിന്‍റെ 144ാമത് ജന്മദിന മഹോത്സവത്തിന് തുടക്കം കുറിച്ച് പ്രസിഡന്‍റ് വൈ. സദാശിവൻ കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.