കാന്തല്ലൂരിൽ ഇനി സ്ട്രോബറിക്കാലം

മറയൂര്‍: ശീതകാല പഴങ്ങളുടെയും പച്ചക്കറികളുടെയും കലവറയായ കന്തല്ലൂരിൽ ഇനി സ്​ട്രോബറിക്കാലം. പഴം പാകമായിത്തുടങ്ങിയതോടെ സ്ട്രോബറി വിപണിയിൽ എത്തിത്തുടങ്ങി. കഴിഞ്ഞ സീസണില്‍ സ്ട്രോബറി കിലോക്ക്​ 300 രൂപയായിരുന്നു. ഇപ്പോള്‍ 500 രൂപയാണ്. സര്‍ക്കാറില്‍നിന്ന് ആനുകൂല്യം ലഭിക്കുന്നത് സ്‌ട്രോബറി കൃഷിക്ക്​ പ്രോത്സാഹനമായിട്ടുണ്ട്​. ഏതാനും വര്‍ഷംമുമ്പ്​ മാത്രം കാന്തല്ലൂര്‍ മേഖലയിൽ എത്തിയ സ്ട്രോബറിക്ക്​ അനുകൂല കാലാവസ്ഥയില്‍ കൂടുതൽ ഫലം നല്‍കിയതും മികച്ച വില ലഭിച്ചതും കൃഷി വ്യാപിക്കാന്‍ കാരണമായി. തികച്ചും ജൈവരീതിയില്‍ ഉൽപാദിപ്പിക്കുന്ന സ്ട്രോബറി പഴത്തിനും ഉൽപന്നങ്ങള്‍ക്കും സഞ്ചാരികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ്​. മുമ്പ് തൈകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കിയിരുന്നെങ്കിലും നിലവില്‍ കൃഷിഭവന്‍ വഴി 20 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. പരിപാലനച്ചെലവ് കൂടിയ കൃഷിയായതിനാല്‍ മേഖലയില്‍ കൃഷി വ്യാപിപ്പിക്കാനും കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കാനും കുറഞ്ഞ നിരക്കില്‍ തൈകള്‍ വിതരണം ചെയ്യണമെന്നാണ് ആവശ്യം. ചിത്രം TDG strawberry2 കാന്തല്ലൂരിലെ സ്ട്രോബറി കൃഷി TDG strawberry സ്​​ട്രോബറി പഴങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.