പുസ്തകങ്ങൾ കൈമാറി

പൊൻകുന്നം: ജില്ല ലൈബ്രറി കൗൺസിലിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊൻകുന്നം സ്‌പെഷൽ സബ് ജയിൽ ലൈബ്രറിക്ക് 20,000 രൂപയുടെ . ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. മധ്യമേഖല ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ മുഖ്യാതിഥിയായിരുന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ പുസ്തകങ്ങൾ ജയിൽ സൂപ്രണ്ട് ശ്രീജിത്തിന് കൈമാറി. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് ബാബു കെ. ജോർജ്, സെക്രട്ടറി എൻ. ചന്ദ്രബാബു, ജോയന്റ് സെക്രട്ടറി എൻ.ഡി. ശിവൻ, താലൂക്ക്​ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. പി. രാധാകൃഷ്ണൻ നായർ, പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. KTL VZR 6 Jail Book ചിത്രവിവരണം പൊൻകുന്നം സബ് ജയിലിൽ ലൈബ്രറി കൗൺസിലിന്റെ പുസ്തകങ്ങൾ കൈമാറുന്ന ചടങ്ങ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.