കോട്ടയം: 'മീഡിയവൺ' ചാനലിന്‍റെ സംപ്രേഷണത്തിന് വിലക്ക് ഏർപ്പെടുത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി.എൻ. വാസവൻ. മീഡിയവൺ വ്യൂവേഴ്‌സ് ഫോറം സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത് അറിയാനും അറിയിക്കാനുമുള്ള സ്വാതന്ത്ര്യം, പൗരാവകാശങ്ങളുടെ സംരക്ഷണം എന്നിവ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ഇതിനെ വെല്ലുവിളിക്കുകയാണ് മീഡിയവൺ വിലക്കുന്നതുവഴി ഭരണാധികാരികൾ ചെയ്തിരിക്കുന്നത്. വിലക്കിന് ഏതു രാജ്യദ്രോഹക്കുറ്റമാണ് കാരണമായതെന്ന് അധികാരികൾ വിശദീകരിക്കാൻ തയാറായിട്ടില്ല. ഇത് ഏകാധിപത്യത്തിന്‍റെ ഉദാഹരണമാണ്. അടിയന്തരാവസ്ഥ കാലഘട്ടത്തിൽപോലും ഇല്ലാത്ത നീചവും നിന്ദ്യവുമായ സമീപനമാണിതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ മുഖക്കണ്ണാടിയായി പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങളെ 'ഫോർത്ത് എസ്റ്റേറ്റ്' എന്ന് വിശേഷിപ്പിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികൾ പണ്ടും ഏകാധിപതികൾ നടത്തിയിട്ടുണ്ട്. അധികാരികളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിമാത്രം ചലിക്കുന്നൊരു യന്ത്രമായി മാധ്യമങ്ങൾ നിന്നാൽ ആ മാധ്യമറോൾതന്നെ ഇന്ത്യയിൽ ഇല്ലാതാകുമെന്നതാണ് യാഥാർഥ്യമെന്ന് അദ്ദേഹം പറഞ്ഞു. മീഡിയവൺ വ്യൂവേഴ്‌സ് ഫോറം ജില്ല രക്ഷാധികാരി എ.എം. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ, യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ഡി.സി.സി ജില്ല വൈസ് പ്രസിഡന്‍റ് അഡ്വ. ജി. ഗോപകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.സി. ബിനോയ്, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് മൗലവി ഷംസുദ്ദീൻ മന്നാനി ഇലവുപാലം, ജംഇയ്യതുൽ ഉലമായെ ഹിന്ദ് ജില്ല പ്രസിഡന്‍റ് ശിഫാർ മൗലവി, മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായിൽ, പി.ഡി.പി സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദ്, എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡന്‍റ് യു. നവാസ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് സണ്ണി മാത്യു, പ്രസ് ക്ലബ് സെക്രട്ടറി സനൽകുമാർ, കെ.അഫ്‌സൽ, എം. സൈഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. പടം: dp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.