പരുമല: ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ 73ാം ജന്മദിനത്തോടനുബന്ധിച്ച് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവയുടെ സ്മരണാര്‍ഥം ആരംഭിച്ച 'സഹോദരൻ' സാധുജനക്ഷേമ പദ്ധതിക്ക് തുടക്കമായി. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മതേതരത്വത്തിന് നല്‍കുന്ന നിസ്തുല സംഭാവനയാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പുരാതന ക്രൈസ്തവ ദേവാലയങ്ങളിലെ പെരുന്നാളിനോടനുബന്ധിച്ച് മറ്റ് മതസ്ഥര്‍ക്ക് നല്‍കുന്ന പങ്കാളിത്തം നമ്മുടെ പൂര്‍വികര്‍ മതേതരത്വത്തിന് നല്‍കിയ സംഭാവനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത, ബിഷപ് മാര്‍ തോമസ് തറയില്‍, തിരുവനന്തപുരം ശാന്തിഗ്രാം ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പുനലൂര്‍ രൂപത അധ്യക്ഷൻ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, സി.എസ്.ഐ സഭ ബിഷപ് ഡോ. സാബു മലയില്‍ കോശി ചെറിയാന്‍, കല്‍ദായ സഭ മെത്രാൻ മാര്‍ ഔഗിന്‍ കുറിയാക്കോസ് എപ്പിസ്‌കോപ്പ, സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. എം. സി. പൗലോസ്, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് എന്നിവര്‍ സംസാരിച്ചു. ബാവ രചിച്ച 'മലങ്കരസഭ: ചരിത്ര സ്പന്ദനങ്ങള്‍' എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഗവര്‍ണര്‍ നിര്‍വഹിച്ചു. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ പുസ്തക പരിചയം നടത്തി. ഭവനനിര്‍മാണം, വിദ്യാഭ്യാസ സഹായം, ചികിത്സാസഹായം എന്നീ പദ്ധതികളിലായി എട്ടുപേര്‍ക്ക് ഒമ്പതുലക്ഷം രൂപ സഹായമായി വിതരണം ചെയ്തു. ജന്മദിനത്തോടനുബന്ധിച്ച് വ്യക്തികളില്‍നിന്ന് ലഭിക്കുന്ന സമ്മാനങ്ങളും വ്യക്തിപരമായി ലഭിക്കുന്ന സംഭാവനകളും ചേര്‍ത്താണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ബാവ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. KTG BAVA chitram 1 'സഹോദരന്‍' സാമൂഹികസേവന പദ്ധതിയുടെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.