മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്ന്​ തുടങ്ങും

പത്തനംതിട്ട: 127ാമത് മാരാമണ്‍ കണ്‍വെന്‍ഷൻ ഞായറാഴ്​ച മുതല്‍ 20 വരെ മാരാമണ്‍ മണപ്പുറത്ത് തയാറാക്കിയ പന്തലില്‍ നടക്കും. ഉച്ചക്ക്​ 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാര്‍ത്തോമ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവ, ആര്‍ച് ബിഷപ് ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, ബിഷപ് ദിലോരാജ് ആര്‍. കനകസാബെ- ശ്രീലങ്ക (ആംഗ്ലിക്കന്‍ ബിഷപ്, കൊളംബോ), റവ. ഡോ.ജോണ്‍ സാമുവല്‍ പൊന്നുസാമി-ചെന്നൈ, റവ.അസിര്‍ എബനേസര്‍, മാര്‍ ഔഗേന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിഷപ് മലയില്‍ സാബു കോശി ചെറിയാന്‍, കുര്യാക്കോസ് മാര്‍ തെയോഫിലസ് മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യപ്രസംഗകരാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് കണ്‍വെന്‍ഷന്‍. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10നും വൈകീട്ട് അഞ്ചിനും നടക്കുന്ന പൊതുയോഗങ്ങള്‍ക്ക്​ പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി സംയുക്ത ബൈബിള്‍ ക്ലാസുകളും നടക്കും. കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30ന്​ ഓണ്‍ലൈനായി നടത്തും. യുവജനങ്ങള്‍ക്കായുള്ള യുവവേദി യോഗങ്ങള്‍ വ്യാഴം മുതല്‍ ശനി വരെ 3.30ന് ക്രമീകരിച്ചിട്ടുണ്ട്. photo.... മാരാമൺ കൺവെൻഷൻ പന്തൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.