മുല്ലപ്പെരിയാർ: നാല്​ ഷട്ടർ കൂടി അടച്ചു

തൊടുപുഴ: നീരൊഴുക്ക്​ കുറഞ്ഞതോടെ ജലനിരപ്പ്​ താഴ്ന്നതിനെത്തുടർന്ന്​ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നാല്​ ഷട്ടർ കൂടി വെള്ളിയാഴ്ച അടച്ചു. ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ ഒരു​​ ഷട്ടർ തുറന്ന നിലയിലാണ്​. ഇടുക്കി ജില്ലയിൽ വെള്ളിയാഴ്ചയും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മുല്ലപ്പെരിയാറിൽ തുറന്ന 13 ഷട്ടറിൽ മൂന്നെണ്ണം ബുധനാഴ്ചയും നാലെണ്ണം വ്യാഴാഴ്ചയും അടച്ചിരുന്നു. ശേഷിച്ച ആറെണ്ണത്തിൽ നാലെണ്ണമാണ്​ വെള്ളിയാഴ്ച അടച്ചത്​. നിലവിൽ തുറന്നുവെച്ചിട്ടുള്ള രണ്ട്​ ഷട്ടർ വഴി സെക്കന്‍ഡിൽ 322 ഘനയടി വെള്ളമാണ്​ പുറത്തേക്ക്​ ഒഴുക്കുന്നത്​. 138.15 അടിയാണ്​ ഡാമിലെ ജലനിരപ്പ്​. സെക്കൻഡിൽ ശരാശരി 2826 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്​. ഇടുക്കിയിൽ 110 സെ.മീ തുറന്നുവെച്ചിട്ടുള്ള ഷട്ടർ വഴി സെക്കന്‍ഡിൽ 75 ഘനയടി വെള്ളമാണ്​ പുറത്തേക്ക്​ ഒഴുക്കുന്നത്​. 2387.02 അടിയാണ്​ ഡാമിലെ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയുടെ 81.70 ശതമാനമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.