തൃക്കൊടിത്താനം പൊലീസ് കേസെടുത്തു ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മണികണ്ഠവയലിൽ സി.പി.എം പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അർധരാത്രി വീട്ടിൽ അതിക്രമിച്ചുകയറി യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദിച്ചതായി പരാതി. ജില്ല സെക്രട്ടറി മനുകുമാറിനും ബ്ലോക്ക് ജനറൽ സെക്രട്ടറി ആന്‍റോ ആന്‍റണിക്കുമാണ് മർദനമേറ്റത്. സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശത്ത് യൂത്ത് കോൺഗ്രസ് യൂനിറ്റ് രൂപവത്കരിച്ച് പ്രവർത്തനങ്ങൾ സജീവമാക്കിയതിന്‍റെ പേരിൽ മുമ്പും ഇവർക്ക് നേരെ ആക്രമണം നടന്നതായി പറയുന്നു. വ്യാഴാഴ്ച ഈ പ്രദേശത്ത് നടന്ന സംസ്കാര ചടങ്ങിൽ മനുവും ആന്‍റോയും സജീവമായി പങ്കെടുത്തിരുന്നു. ഇതിൽ പ്രകോപിതനായ പഞ്ചായത്ത് അംഗം ബൈജു വിജയൻ രാത്രി 11.30ഓടെ മനുവിന്‍റെ വീട്ടിലെത്തുകയും അശ്ലീലം പറഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നത്രെ. ബൈജുവും സംഘവും മടങ്ങിയതിന് പിന്നാലെ മനു തൃക്കൊടിത്താനം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് വന്നതറിഞ്ഞ് ബൈജു കൂടുതൽ പ്രവർത്തകരെയും കൂട്ടി എത്തുകയും വീട് വളഞ്ഞ് ഈസമയം അവിടെയുണ്ടായിരുന്ന ആന്‍റോ ആന്‍റണിയെയും തടയാനെത്തിയ മനു കുമാറിനെയും മർദിച്ചതായും പറയുന്നു. പൊലീസ് നോക്കിനിൽക്കെ കമ്പിവടി ഉപയോഗിച്ചാണ് ഇവർ ആക്രമിച്ചതെന്ന് പറയുന്നു. ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് ഇവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായത്. ജനറൽ ആശുപത്രിയിൽ എത്തിച്ച ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആന്റോയുടെ കൈക്ക് പൊട്ടലും നെഞ്ചത്ത് ചതവുമുണ്ട്. മനു കുമാറിന്റെ തലക്കും നടുവിലുമാണ് പരിക്ക്. സംഭവത്തിൽ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.