എരുമേലി: വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, മറ്റ് സംരക്ഷിത പ്രദേശങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ കരുതൽ മേഖലയായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് വനാതിർത്തിയെ കരുതൽ മേഖലയായി നിലനിർത്തിയിരുന്നത് തിരുത്തിയാണ് 2019ൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതിന്‍റെ ചുവടുപിടിച്ചാണ് സുപ്രീംകോടതി വിധി ഉണ്ടായത്. കേരളത്തിലെ സാഹചര്യം കേന്ദ്രസർക്കാറിനെ ബോധ്യപ്പെടുത്തി സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ടി.വി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, എ.ആർ. രാജപ്പൻ നായർ, നാസർ പനച്ചി, മാത്യു ജോസഫ് മഞ്ഞപ്പള്ളികുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.