'വൺവേ സൂചന ബോർഡ്​ സ്ഥാപിക്കണം'

കോട്ടയം: കോട്ടയം-മെഡിക്കൽ കോളജ് റോഡിൽ ചാലുകുന്ന് ഭാഗത്ത് വൺവേ സൂചന ബോർഡ്​ സ്ഥാപിക്കണമെന്ന് ആവശ്യം. വൺവേ ബോർഡിന്‍റെ അഭാവം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ്​ ആവശ്യമുയരുന്നത്​. മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് വരുന്നവർക്ക് ചുങ്കത്തെ രണ്ടാമത്തെ ഹംപിനുശേഷം ചാലുകുന്നിലേക്കുള്ള വൺവേ കയറ്റം ആരംഭിക്കുന്നിടത്താണ് വഴിതെറ്റുന്നത്. മിക്കവരും വൺവേതെറ്റി വലത്തേക്കുള്ള റോഡിലേക്ക്​ കയറും. വൺവേയാണെന്ന് അറിയാതെ നല്ല വേഗത്തിലാണ് വാഹനങ്ങൾ ചുങ്കം ഭാഗത്തുനിന്ന് കയറിവരുന്നത്. ഇതറിയാതെ വൺവേയിലൂടെ പോകുന്നവരാണ് അപകടത്തിൽപെടുന്നത്. ചാലുകുന്ന് റോഡിന്‍റെ ആരംഭത്തിൽ വലത്തോട്ട് തിരിഞ്ഞ് പോകുന്നിടത്ത് വൺവേ സൂചന ബോർഡുണ്ട്. അത്തരത്തിൽ കോട്ടയത്തേക്കുള്ള വൺവേ ആരംഭിക്കുന്നിടത്തും വെക്കണമെന്നാണ് പ്രദേശവാസികളുടെയും വഴിയാത്രക്കാരുടെയും ആവശ്യം. പാലാ മിനിമാരത്തൺ നാളെ കോട്ടയം: പാലാ മിനിമാരത്തൺ ശനിയാഴ്ച പുലർച്ച 5.30ന് തുടങ്ങും. ഒളിമ്പ്യൻ പി.ടി. ഉഷ എം.പിയാണ് മാരത്തൺ ഉദ്ഘാടനം ചെയ്യുന്നതെന്ന് സംഘാടകരായ സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്യസഭ എം.പിയായ ശേഷം പി.ടി. ഉഷ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് പാലാ മിനിമാരത്തൺ. സ്പോർട്സിലൂടെ കായികക്ഷമതയുള്ള പൗരന്മാരെ വാർത്തെടുക്കുക എന്നതാണ് പാലാ മിനിമാരത്തണിലൂടെ നൽകുന്ന ആഹ്വാനം. 15,000 രൂപയാണ് ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് ലഭിക്കുക. രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. നാല്​ മുതൽ 10 വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് 500 രൂപ പ്രോത്സാഹന സമ്മാനവുമുണ്ട്. പുരുഷ, വനിത വിഭാഗങ്ങളിൽ മത്സരം നടക്കും. വാർത്തസമ്മേളനത്തിൽ ഒളിമ്പ്യൻ പി. രാമചന്ദ്രൻ, ഒളിമ്പ്യൻ ലിജോ ഡേവിഡ്​ തോട്ടൻ, ഒളിമ്പ്യൻ കെ.ജെ മനോജ്‌ ലാൽ, പ്രമോദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.