'വെച്ചൂർ സർവിസ് സഹകരണ ബാങ്കിലെ ഭരണ പ്രതിസന്ധി ഒഴിവാക്കണം'

വെച്ചൂർ: പഞ്ചായത്ത് സർവിസ്​ സഹകരണ ബാങ്കിലെ ഭരണ പ്രതിസന്ധി ഒഴിവാക്കണമെന്ന് യു.ഡി.എഫ് വെച്ചൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടര വർഷക്കാലയളവിനുള്ളിൽ രണ്ടാമത്തെ പ്രസിഡന്‍റും ആരോഗ്യകാരണങ്ങൾ പറഞ്ഞു രാജിവെച്ചു. ഒന്നര വർഷത്തിലധികമായി ഒരു ബോർഡ് മെംബർ തന്നെയാണ് സെക്രട്ടറിയുടെ ചാർജ് വഹിക്കുന്നത്. പഞ്ചായത്തിലെ സാധാരണ ജനങ്ങളുടെ ഏക ആശ്രയമായ ഈ ധനകാര്യ സ്ഥാപനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം. നേതാക്കളായ വി.ടി. സണ്ണി, കെ.ആർ. ഷൈലകുമാർ യു. ബാബു, കെ. ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ്​ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ബാങ്കിന് മുന്നിൽ ധർണ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.