പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളജിൽ സ്വാത​ന്ത്ര്യ ദിനാഘോഷം

must മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളജിൽ സ്വാതന്ത്ര്യത്തിന്റെ 75ാമത്​ വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കി അമൃത് മഹോത്സവ് 12 മുതൽ 15വരെ ആഘോഷിക്കും. റാലി, പോസ്റ്റർപ്രദർശനം, വിവിധ മത്സരങ്ങൾ, സ്വാതന്ത്ര്യ ദിന സമ്മേളനം എന്നിവ സംഘടിപ്പിക്കും. സമ്മേളനം ചെയർമാൻ ബെന്നി തോമസ് ഉദ്​ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. ആന്‍റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിക്കും. റോയ് മാത്യു ( സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് മുൻ അംഗം) സ്വാതന്ത്ര്യദിന സന്ദേശം നൽകും. സമ്മേളനത്തിൽ സെക്രട്ടറി ടിജോമോൻ ജേക്കബ് , വൈസ് പ്രിൻസിപ്പൽമാരായ ബോബി കെ. മാത്യു, സുപർണ രാജു, ഇ.എ. രസ്നിമോൾ, പി.ആർ. രതീഷ്, സ്റ്റാഫ് സെക്രട്ടറി എസ്. ഷാന്റിമോൾ തുടങ്ങിയവർ പ​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.