മണിമല: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മണിമല വലിയ പാലത്തിന് ഭീഷണിയായി പാലത്തിന്‍റെ തൂണുകൾക്കും കൈവരികൾക്കും ഇടയിൽ തൈകൾ വളരുന്നു. കല്ലാലിന്‍റെ തൈകളാണ് പാലത്തിന് ഭീഷണിയായി വളർന്നു വരുന്നത്. നടുഭാഗത്തായി ഇരുവശത്തും മരങ്ങൾ വളർന്ന് കയറിയിരിക്കുകയാണ്. വേരുകൾ വളരുന്നതനുസരിച്ച് പാലത്തിന്‍റെ തൂണുകളിൽ വിള്ളൽ വീഴാൻ സാധ്യതയുണ്ട്. നാലടിയോളം ഉയരത്തിൽ ഇവ വളർന്നു കഴിഞ്ഞു. പാലത്തിന്‍റെ പല ഭാഗത്തും ഇത്തരത്തിൽ ചെറുതും വലുതുമായ തൈകൾ വളർന്നിട്ടുണ്ട്. മണിമല, വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും കാട് വളർന്നു. ഇത് പലപ്പോഴും വാഹന യാത്രികരുടെ കാഴ്ച മറക്കുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പൊൻകുന്നം-പ്ലാച്ചേരി റീച്ച് നിർമാണ പ്രവൃത്തിയുടെ പരിധിയിൽ ഉൾപ്പെടുത്തി 12മീറ്റർ വീതിയിൽ പുനർനിർമിക്കാൻ നടപടികളായതാണ്. നടപ്പാതയോടുകൂടി പാലം പുതുക്കിപ്പണിയണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർക്ക് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കത്ത് നൽകിയിരുന്നെങ്കിലും നിർമാണം വൈകുകയാണ്. അടിയന്തരമായി മരങ്ങൾ വെട്ടിമാറ്റി പാലത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. KTL VZR 1 Manimala Bridge ചിത്രവിവരണം പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല വലിയ പാലത്തിന്‍റെ വശങ്ങളിൽ തൈകൾ വളർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.