'ഹോമിയോ ഗവേഷണ കേന്ദ്രത്തിന് മുന്നിലെ എം.സി.എഫ് മാറ്റണം'

ചങ്ങനാശ്ശേരി: കേന്ദ്ര ഹോമിയോ ഗവേഷണകേന്ദ്രത്തിന് മുന്നിലെ എം.സി.എഫ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹോമിയോപ്പതി രംഗത്ത് ഇന്ത്യയിലെ ഒരേയൊരു മാനസികാരോഗ്യ ഗവേഷണ കേന്ദ്രമാണ് സചിവോത്തമപുരം കേന്ദ്ര ഹോമിയോ ഗവേഷണ കേന്ദ്രം. ഈ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ മുന്നിലാണ് കുറിച്ചി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ അജൈവ വസ്തുക്കള്‍ ശേഖരിച്ചുവെക്കുന്ന എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നത്. ഇത് നിറയുമ്പോള്‍ വെളിയിൽ മാലിന്യം തള്ളുക പതിവാണെന്ന് നാട്ടുകാർ പറയുന്നു. അദ്വൈത വിദ്യാശ്രമം ഹയര്‍ സെക്കൻഡറി സ്‌കൂള്‍, തൊട്ടടുത്ത് രാജാസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, തൊട്ടുമുന്നില്‍ കേന്ദ്ര ഹോമിയോ മാനസിക ഗവേഷണകേന്ദ്രം, കേരള സര്‍ക്കാര്‍ വക ഹോമിയോ ആശുപത്രി തുടങ്ങിയ പ്രമുഖസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതും എപ്പോഴും തിരക്കുള്ളതും വീതി കുറഞ്ഞതുമായ വഴിയിലാണ് ഈ എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം കുഴിമറ്റം ഭാഗത്തുംനിന്നു വരുന്ന വലിയ വാഹനങ്ങള്‍ക്ക് ഇടത്തേക്ക് തിരിയാന്‍ ബുദ്ധിമുട്ടാണ്. വാര്‍ഡിലെ ജനവാസം കുറഞ്ഞ മറ്റേതെങ്കിലും സ്ഥലത്തേക്ക് ഈ എം.സി.എഫ് മാറ്റിസ്ഥാപിക്കണമെന്ന് ഇത്തിത്താനം വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഡോ. റൂബിള്‍രാജ്, പ്രസന്നന്‍ ഇത്തിത്താനം, സ്‌കറിയ ആന്റണി വലിയപറമ്പില്‍, അമല്‍ ഐസണ്‍, ജോസ് തെക്കേക്കര എന്നിവര്‍ സംസാരിച്ചു. KTL CHR 1 MCF കുറിച്ചി കേന്ദ്രഹോമിയോ ഗവേഷണകേന്ദ്രത്തിന്റെ മുന്നിലെ എം.സി.എഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.