പൊൻകുന്നം: കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സഹകരണദിനം ആചരിച്ചു. പൊൻകുന്നം സർവിസ് സഹകരണ ബാങ്കിന് മുന്നിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാഴൂർ ഫാർമേഴ്സ് ബാങ്കിനു മുന്നിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. ബൈജു കെ. ചെറിയാനും ഇളങ്ങുളം സർവിസ് സഹകരണ ബാങ്കിന് മുന്നിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഫ. എം.കെ. രാധാകൃഷ്ണനും പാറത്തോട്ടിൽ ടി.ആർ. രവിചന്ദ്രനും കൂവപ്പള്ളിയിൽ സിജോ സക്കറിയയും കോരുത്തോട്ടിൽ ബാബു മാത്യുവും കണമലയിൽ ചാക്കോച്ചൻ പുളിക്കനും ഉദ്ഘാടനം നിർവഹിച്ചു. KTL VZR 3 Co-operative Day ചിത്രവിവരണം കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ പൊൻകുന്നത്ത് സംഘടിപ്പിച്ച ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.