ജനജാഗ്രത സദസ്സ്​: വാഹന ജാഥക്ക്​ സ്വീകരണം

പൊൻകുന്നം: കോട്ടയത്ത് ശനിയാഴ്ച നടക്കുന്ന ജനജാഗ്രത സദസ്സിന് മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥക്ക്​ പൊൻകുന്നത്തും കൊടുങ്ങൂരിലും സ്വീകരണം നൽകി. കർഷക സംഘം ജില്ല സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ ക്യാപ്റ്റനായ ജാഥക്ക് പൊൻകുന്നത്ത് നൽകിയ സ്വീകരണ യോഗത്തിൽ സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി ഐ.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊടുങ്ങൂരിൽ നടന്ന സ്വീകരണ യോഗത്തിൽ കർഷക സംഘം വാഴൂർ ഏരിയ പ്രസിഡന്റ് ജി. സുരേഷ് അധ്യക്ഷത വഹിച്ചു. KTL VZR 4 Jatha Swekaranam ചിത്രവിവരണം കർഷക സംഘം ജില്ല സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ നയിച്ച വാഹന ജാഥക്ക്​ പൊൻകുന്നത്ത് നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.