നടിയെ പീഡിപ്പിച്ച കേസ്​: അതിജീവിത​യെ അപമാനിച്ച്​ പി.സി. ജോർജ്

കോട്ടയം: നടിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയെ അപമാനിച്ച്​ പി.സി. ജോർജ്​. കേസിനുശേഷം അതിജീവിതക്ക്​ കൂടുതൽ അവസരങ്ങൾ കിട്ടുന്നുണ്ടെന്നും അവർ രക്ഷപ്പെട്ടെന്നും പി.സി. ജോർജ് പറഞ്ഞു. അതിജീവിത ആരാണെന്ന്​ തനിക്ക്​ അറിയില്ലെന്നും താൻ പറഞ്ഞത്​ തിരുത്താൻ ഉദ്ദേശ്യമില്ലെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു. വാർത്തസ​മ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.സി. ജോർജ്. ധാർഷ്​ട്യക്കാരനും ഏകാധിപതിയുമായ ഭരണാധികാരിക്കൊപ്പം ജോസ്​ കെ. മാണിക്ക്​ തുടരാൻ കഴിയില്ല. അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ്​ ജോസ്​ കെ. മാണി തിരികെ വന്നില്ലെങ്കിൽ അദ്ദേഹത്തിന്‍റെ അടിത്തറ ഇളകുമെന്നും കേരള കോൺഗ്രസ്​ പാർട്ടി പിരിച്ചുവിടണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും രണ്ടുമാസത്തിനകം മുഖ്യമന്ത്രി രാജിവെച്ച്​ പിരിയുമെന്നും പി.സി. ജോർജ് പറഞ്ഞു. സഹകരണബാങ്കിൽ നടക്കുന്നത്​ കൊള്ളയാണെന്നും ബാങ്കിലെ ഭരണസമിതി അംഗങ്ങൾ വായ്പയെടുക്കുന്ന സാഹചര്യം കർശനമായി ഒഴിവാക്കണമെന്നും​ ജോർജ്​ ആവശ്യപ്പെട്ടു. അഖില കേരള ക്വിസ് മത്സരം 15ന് കോട്ടയം: ഏന്തയാര്‍ ജെ.ജെ മര്‍ഫി മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന്‍റെ സ്ഥാപക മാനേജര്‍ മൈക്കിള്‍ എ. കള്ളിവയലിന്‍റെ ഓര്‍മക്കായി അഖില കേരള ക്വിസ് മത്സരം 'എം ക്യൂബ്' നടത്തും. എട്ടുമുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 15ന് രാവിലെ 10ന്​ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. പൊതുവിജ്ഞാനം, ആനുകാലികം, സിനിമ, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളെ അധികരിച്ചായിരിക്കും മത്സരം. 25000, 15000, 10000, 5000, 3000, 2000 എന്നിങ്ങനെയാണ് ഒന്നുമുതല്‍ ആറാം സ്ഥാനം വരെയുള്ള സമ്മാനങ്ങള്‍. 12 വരെ രജിസ്‌ട്രേഷൻ ചെയ്യാം. ഫോൺ: 7907425954, 9495393699.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.