കൊക്കയാറിൽ വൈസ് പ്രസിഡൻറിനെതിരെ അവിശ്വാസം

മുണ്ടക്കയം: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ കൊക്കയാര്‍ പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ എല്‍.ഡി.എഫിലെ കെ.എല്‍. ദാനിയേലിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ സണ്ണി തുരുത്തിപ്പള്ളി, പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സ്വര്‍ണലത അപ്പുക്കുട്ടന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അഴുത ബ്ലോക്ക്​ പഞ്ചായത്ത് സെക്രട്ടറിക്ക് വ്യാഴാഴ്ച രാവിലെ അംഗങ്ങള്‍ ഒപ്പിട്ട പ്രമേയവും നോട്ടീസും നല്‍കുകയായിരുന്നു. 23 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഇദ്ദേഹം വൈസ്​ പ്രസിഡന്‍റായി തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പഞ്ചായത്ത്​ അംഗത്വം രാജിവെക്കണമെന്ന് ഗ്രാമസഭ പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടും എല്‍.ഡി.എഫ് നടപടി സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി അംഗത്വത്തില്‍നിന്നു വരെ പുറത്താക്കിയ സി.പി.ഐ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുമെന്നാണ് കരുതുന്നത്. അഴിമതിയില്‍ മുങ്ങിയ ഇടത്​ പഞ്ചായത്ത്​ കമ്മിറ്റി രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ഡി.സി.സി അംഗം സണ്ണി തട്ടുങ്കല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, പി.വി. വിശ്വനാഥന്‍, അംഗങ്ങളായ സുനിത ജയപ്രകാശ്, സ്റ്റാന്‍ലി സണ്ണി, ജോസി ജോസഫ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.