കോട്ടയം: ലൂർദ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിൽ ഒന്ന് മുതൽ നാലുവരെ നടന്ന ലൂർദിയൻ ബാസ്‌കറ്റ്ബാൾ ടൂർണമെന്‍റുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച സ്പോർട്സ് വാർത്തചിത്രത്തിനുള്ള 10,001 രൂപയും ഫലകവുമടങ്ങിയ അവാർഡിന് മംഗളത്തിലെ ജി. വിപിൻകുമാർ അർഹനായി. ആഗസ്റ്റ് അഞ്ചിന് മംഗളം പ്രസിദ്ധീകരിച്ച 'വാനിലുയർന്ന്' എന്ന അടിക്കുറിപ്പോടുകൂടിയ ചിത്രമാണ് വിപിൻകുമാറിന് അവാർഡ് നേടിക്കൊടുത്തത്. രണ്ടാം സ്ഥാനത്തിന് ആഗസ്റ്റ് രണ്ടിന് കേരളകൗമുദിയിൽ 'ചാടി തട' അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ശ്രീകുമാർ ആലപ്രയുടെ ചിത്രം അർഹമായി. മൂന്നാം സ്ഥാനത്തിന് രണ്ടുപേർ അർഹരായി. ആഗസ്റ്റ് അഞ്ചിന് 'മാധ്യമ'ത്തിൽ പ്രസിദ്ധീകരിച്ച ദിലീപ് പുരക്കലിന്‍റെ ചിത്രവും ആഗസ്റ്റ് രണ്ടിന് ദീപികയിൽ പ്രസിദ്ധീകരിച്ച ജോൺ മാത്യുവിന്‍റെ ചിത്രവുമാണ് മൂന്നാം സ്ഥാനത്തിന് അർഹമായത്. 7501 രൂപയും ഫലകവും രണ്ടാം സ്ഥാനത്തിനും 5001 രൂപയും ഫലകവും മൂന്നാം സ്ഥാനത്തിനും നൽകും. അവാർഡ് പിന്നീട് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. പടം: KTG Award ലൂർദിയൻ അവാർഡിന് അർഹരായ ജി. വിപിൻകുമാർ, ശ്രീകുമാർ ആലപ്ര, ദിലീപ് പുരക്കൽ, ജോൺ മാത്യു എന്നിവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.