കോട്ടയത്തുനിന്നുമുള്ള 25 ശതമാനത്തോളം സർവിസുകൾ ഇന്ന് വെട്ടിക്കുറക്കും കോട്ടയം: കെ.എസ്.ആർ.ടി.സിയിലെ ഡീസൽ ക്ഷാമത്തെ തുടർന്ന് ജില്ലയിൽ സർവിസുകൾ വെട്ടിച്ചുരുക്കുന്നു. വെള്ളിയാഴ്ച ആറ് സർവിസാണ് വെട്ടിച്ചുരുക്കിയത്. കോട്ടയത്തുനിന്നുമുള്ള 25 ശതമാനത്തോളം സർവിസുകൾ ശനിയാഴ്ച വെട്ടിക്കുറക്കും. തിരുവാർപ്പ്, കല്ലറ, ചേർത്തല, തിരുവല്ല, നെടുംകുന്നം, പരിപ്പ് തുടങ്ങിയ ഓർഡിനറി സർവിസുകളാണ് ഭൂരിഭാഗവും നിർത്തലാക്കുക. ഈരാറ്റുപേട്ട- ഒമ്പത്, പൊൻകുന്നം- ഒമ്പത്, വൈക്കം- അഞ്ച് എന്നിങ്ങനെയാണ് സർവിസുകൾ കുറച്ചിരിക്കുന്നത്. 60 ബസുകളാണ് കോട്ടയം ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്നത്. മറ്റ് ജില്ലകളിലേക്കുള്ള ഫാസ്റ്റ് സർവിസുകൾ രാവിലെയും വൈകീട്ടും മാത്രമായി സർവിസ് നടത്താനാണ് ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ഡിപ്പോകളിൽനിന്നുള്ള സർവിസുകൾ സമയക്രമം വരുത്തി സർവിസ് നടത്തും. മിക്ക ഡിപ്പോകളിലും ഓർഡിനറി ബസുകളിൽനിന്ന് ഡീസൽ ഊറ്റിയെടുത്താണ് ഫാസ്റ്റ് സർവിസ് നടത്തുന്ന ബസുകളിൽ ഉപയോഗിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ ഡിപ്പോയിലെ ഡീസൽ തീർന്നതായി ജീവനക്കാർ പറയുന്നു. തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളംമൂടിയ നിലയിലാണ്. ഇതുമൂലവും സർവിസുകൾ വെട്ടിക്കുറക്കുന്നുണ്ട്. ----------------------- വൈക്കം ഡിപ്പോയിൽ അഞ്ച് ഓർഡിനറി ബസുകൾ നിർത്തലാക്കി വൈക്കം: തൊടുപുഴ-വൈക്കം റൂട്ടിൽ ഉൾപ്പെടെ അഞ്ച് ഓർഡിനറി ബസുകളുടെ സർവിസ് വെട്ടിച്ചുരുക്കി. വൈക്കം-പാലാ റൂട്ടിൽ ബസുകളുടെ സർവിസ് നിർത്തലാക്കിയത് കുറവിലങ്ങാട് പള്ളിയിൽ ആദ്യവെള്ളിയാഴ്ച പ്രാർഥനക്ക് പോകുന്ന ഒട്ടേറെ യാത്രക്കാർക്ക് തിരിച്ചടിയായി. വാക്കാലുള്ള അറിയിപ്പിന്മേലുള്ള തീരുമാനത്തിലാണ് സർവിസുകളുടെ വെട്ടിച്ചുരുക്കൽ. ഇനി ഇവിടെ അവശേഷിക്കുന്നത് 9000 ലിറ്റർ ഡീസൽ മാത്രമാണ്. ശനിയാഴ്ചയും സർവിസുകൾ വെട്ടിച്ചുരുക്കുമെന്നാണ് അറിയിപ്പ്. ---------------------------------------------------------- പടം: KTL CPI സി.പി.ഐ ജില്ല സമ്മേളന ഭാഗമായി ഏറ്റുമാനൂരിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു p4 lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.