GENERAL... കൊക്കയാര്‍ (മുണ്ടക്കയം): സഞ്ചാര മാർഗം മുൻപ്രളയങ്ങൾ തകർത്തതോടെ ഇടുക്കിയുടെ കവാടമായ കൊക്കയാര്‍ പഞ്ചായത്തിലെ കുറ്റിപ്ലാങ്ങാട് ഉറുമ്പിക്കര ഈസ്റ്റ് പട്ടികവര്‍ഗ കോളനി ഒറ്റപ്പെട്ട നിലയിൽ. കനത്തമഴയിൽ തോടുകളെല്ലാം കരകവിഞ്ഞതോടെ പുറംലോകവുമായി ബന്ധമില്ലാതെ ജനം വലയുകയാണ്. 26 മലയരയ കുടുംബങ്ങളാണ് ഇവിടെയുള്ളത്. ട്രൈബല്‍ ഡിപ്പാര്‍ട്മെന്റ് അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് കോളനിവാസികൾ പറഞ്ഞു. കുറ്റിപ്ലാങ്ങാട് ഗവ. ഹൈസ്‌കൂളില്‍നിന്ന് ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പട്ടികവര്‍ഗ കോളനിയിലെത്താം. എന്നാല്‍, റോഡോ നടപ്പുവഴിയോ ഇവിടെയില്ല. ഉണ്ടായിരുന്ന റോഡും വഴിയുമെല്ലാം, മഴയും ഉരുളും കൊണ്ടുപോയി. കുട്ടികളും സ്ത്രീകളുമെല്ലാം പാറക്കെട്ടിലൂടെ നടന്നുവേണം വീട്ടിലെത്താന്‍. അപ്രതീക്ഷിത വെള്ളപ്പൊക്കം മൂലം നാട്ടുകാർ ഏറെ ബുദ്ധിമുട്ടിലാണ്. വെള്ളപ്പൊക്കമുണ്ടായാൽ രാവിലെ ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ പുറത്തുപോയവർക്ക് വീട്ടിലെത്താൻ കഴിയില്ല. കുറ്റിപ്ലാങ്ങാട് സ്‌കൂളില്‍ പഠിക്കാന്‍ പോയി തിരികെയെത്താന്‍ കഴിയാത്ത കുട്ടികളുടെയും അവസ്ഥയും പരിതാപകരമാണ്. 2018, 2021 വർഷങ്ങളിലുണ്ടായ പ്രളയങ്ങൾ കോളനിയെ ബാധിച്ചിരുന്നു. ആകെയുണ്ടായിരുന്ന ഒരു ചപ്പാത്ത് 2018ലെ ഉരുളിൽ നശിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച റോഡും തകര്‍ന്നു. 2021ലെ ഉരുള്‍പൊട്ടലില്‍ കോളനിയിലെ ദുരിതം അന്വേഷിക്കാനെത്തിയ പട്ടികവര്‍ഗ ഓഫിസറോ പ്രമോട്ടറോ ജനപ്രതിനിധിയോ ഇവിടേക്ക് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ഭക്ഷണ സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ഇവര്‍ തോടിനുകുറുകെ കമ്പി വലിച്ചുകെട്ടിയാണ് മറുകര കടക്കുന്നത്. നൂറ്റാണ്ടുകളായി ഇവരുടെ പൂര്‍വികര്‍ കൈവശംവെച്ചു വന്ന ഭൂമിയില്‍നിന്നും ഒരു മരക്കൊമ്പുപോലും എടുക്കാനാവില്ല. അപ്പോള്‍ നിരോധന ഉത്തരവുമായി ഉദ്യോഗസ്ഥരെത്തും. വഞ്ചിപ്പുഴ രാജകുടുംബക്കാരില്‍നിന്ന് തങ്ങളുടെ പൂര്‍വികര്‍ പണം കൊടുത്തുവാങ്ങിയ ഭൂമിക്ക് പട്ടയവും രേഖകളുമൊക്കെയുണ്ടെങ്കിലും ഇതുവരെയായി പിന്‍ഗാമികളിലേക്ക് രേഖ കൈമാറാന്‍ തയാറായിട്ടില്ല. ഭക്ഷണ സാധനങ്ങളടക്കം മിക്ക വീടുകളിലും കാലിയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ആശുപത്രികളിൽ പോകേണ്ട നിരവധിയാളുകള്‍ ഇവിടെയുണ്ട്. എല്ലാം മുടങ്ങിയ അവസ്ഥയിലാണ്. --KTG WBL SPL STORY ST Colony ഫോട്ടോ: 1,കമ്പിയിൽ തൂങ്ങി മറുകര കടക്കുന്ന പ്രദേശ വാസികൾ 2, കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിൽ 3,മണ്ണിടിഞ്ഞ് തകർന്ന കോളനി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.