ശബരിമലയിൽ നിറപുത്തരി ഉത്സവം നാളെ

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി ഉത്സവത്തിന്​ ബുധനാഴ്ച നട തുറക്കും. വ്യാഴാഴ്ച പുലർച്ച 5.40നും ആറിനും മധ്യേയാണ് ചടങ്ങുകൾ. ബുധനാഴ്ച​ വൈകീട്ട്​ അഞ്ചിന്​ നട തുറക്കുന്നതല്ലാതെ പ്രത്യേക പൂജകൾ ഇല്ല. നാലിന് രാത്രി 10ന് ഹരിവരാസനം പാടി നടയടക്കും. പമ്പയിൽ ജലനിരപ്പ്​ ഉയർന്നത്​ തീർഥാടകരുടെ യാത്രക്ക്​ തടസ്സമാകുമോ എന്ന്​ ആശങ്കയുണ്ട്​. പമ്പാ സ്നാനം അനുവദിക്കില്ലെന്ന്​ ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.