കോട്ടയം: തൊഴിലിടങ്ങളിലും ഭരണരംഗത്തും പൊതുസമൂഹത്തിലും വനിതകൾ നേടിയ ഉന്നമനവും നേരിടുന്ന പ്രതിസന്ധികളും ചർച്ചചെയ്ത് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന വനിത സെമിനാർ. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി 'സ്‌ത്രീപദവികളും പ്രാദേശിക സർക്കാറുകളും' വിഷയത്തിൽ നടന്ന സെമിനാർ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി ഉദ്‌ഘാടനം ചെയ്‌തു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. എം.എ. നാസർ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.എ സംസ്ഥാന വനിത കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിന്‍റെ കരട് നിർമല ജിമ്മി പ്രകാശനം ചെയ്‌തു. വനിത കമ്മിറ്റി കൺവീനർ എ.എസ്. സുമ വിഷയാവതരണം നടത്തി. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി എസ്.ആർ. മോഹനചന്ദ്രൻ, 'കില' ഡയറക്ടർ ഡോ. ജോയ് ഇളമൺ, സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം ഡോ. മൃദുൽ ഈപ്പൻ, മുൻ ജെൻഡർ അഡ്വൈസർ ടി.കെ. ആനന്ദി, വനിത വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.സി. ബിന്ദു, ചിന്ത പബ്ലിക്കേഷൻ ജനറൽ മാനേജർ കെ. ശിവകുമാർ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി വി.കെ. ഷീജ, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. ബദറുന്നീസ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് സംസ്ഥാന വനിത കൺവീനർ കെ.പി. പ്രമീള, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിത സബ്കമ്മിറ്റി ജോയന്‍റ് കൺവീനർ പി.ടി. റീന, കെ.എം.സി.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ. സിന്ധു, യൂനിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ വനിത സബ് കമ്മിറ്റി ജോയന്‍റ് കൺവീനർ ടി.പി. സുമി, കെ.ജി.എൻ.എ സംസ്ഥാന പ്രസിഡന്‍റ് എം. നുസൈബ, പി.എസ്.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന വനിത കമ്മിറ്റി കൺവീനർ എൽ. സിന്ധുപ്രഭ, എ.കെ.ജി.സി.ടി സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ഡോ. സുമി ഒലിപ്പുറം, കെ.എസ്.ഇ.ബി ഓഫിസ് അസോസിയേഷൻ വനിത സബ് കമ്മിറ്റി കൺവീനർ കെ. ഇന്ദിര എന്നിവർ സംസാരിച്ചു. പ്ലീനറി സെഷനിൽ കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.എം. മിനി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.