വൈക്കം: ഏകാരോഗ്യം എന്ന ലക്ഷ്യത്തോടെ അലോപ്പതി ആയുര്‍വേദ ഹോമിയോപ്പതി വകുപ്പുകളെ (ആയുഷ്) സംയോജിപ്പിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള സംഘടിപ്പിച്ചു. സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഏകാരോഗ്യ പരിപാടിയുടെ ഉദ്ഘാടനം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രിയ നിര്‍വഹിച്ചു. വൈക്കം നഗരസഭ ചെയര്‍പേഴ്സൻ രേണുക രതീഷ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യാധരന്‍ ക്ലാസ് നയിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഗിരിജ പുഷ്‌കരന്‍, കെ.ബി. രമ, കവിത റെജി, സുകന്യ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ------- പടം: ktl MLA വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേള സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ------------ പഠനോപകരണ കിറ്റ് വിതരണം വൈക്കം: അക്ഷയ റെസിഡന്റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്സൻ രേണുക രതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ പ്രസിഡന്‍റ് പി. സോമന്‍പിള്ള അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.