കടുത്തുരുത്തി ബ്ലോക്ക് ആരോഗ്യ മേള

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും സംഘടിപ്പിച്ച ബ്ലോക്ക് ആരോഗ്യമേള മന്ത്രി വി.എൻ. വാസവൻ. ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഏക ആരോഗ്യം പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു. ലോക പുകയില വിരുദ്ധ ദിനാചരണം ജില്ല പഞ്ചായത്തംഗം ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. സുനിൽ, വൈസ് പ്രസിഡന്‍റ്​ നയന ബിജു, ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ സെലീനാമ്മ ജോർജ്, വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ജോൺസൺ കൊട്ടുകാപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ പി.കെ. സന്ധ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സൈനമ്മ ഷാജു, ജോണി തോട്ടുങ്കൽ, ടി.കെ. വാസുദേവൻ നായർ, പി.ആർ. സുഷമ, എൻ. ഷാജിമോൾ എന്നിവർ പങ്കെടുത്തു. മേളക്ക്​ മുന്നോടിയായി കടുത്തുരുത്തി ഗവ. ഹൈസ്‌കൂൾ ജങ്​ഷനിൽനിന്ന് ആരോഗ്യ സന്ദേശറാലി നടത്തി. ബ്ലോക്ക് ആരോഗ്യമേളയിൽ വിവിധ ആരോഗ്യസേവനങ്ങൾ സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കി. പ്രമുഖ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ------------------ ഫോട്ടോ: KTL block arogya കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും സംഘടിപ്പിച്ച ബ്ലോക്ക് ആരോഗ്യമേള മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.