കോട്ടയം: കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു. പനച്ചിക്കാട് പരുത്തുംപാറ ചെറിയകുന്ന് സജിയുടെ മകൻ അഖിൽ സജിയാണ് (16) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെ വെള്ളൂത്തുരുത്തി പാലക്കാലുങ്കൽ കടവിലാണ് സംഭവം. കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ട്രൗസർ എടുക്കാനിറങ്ങിയ അഖിലിനെ കാണാതാകുകയായിരുന്നു. കൂട്ടുകാരുടെ ബഹളം കേട്ട നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, നാട്ടുകാർ അഗ്‌നിരക്ഷാ സേനയെയും ചിങ്ങവനം പൊലീസിനെയും അറിയിച്ചു. കോട്ടയത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേന അടിയൊഴുക്കുള്ള ആറ്റിൽ ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിനിടയിൽ സമീപത്തെ ആമ്പലും പോളയും നിറഞ്ഞിരുന്നതിനടിയിൽനിന്ന് അഖിലിന്‍റെ മൃതദേഹം കണ്ടെത്തി. തുടർന്ന്, ആംബുലൻസിൽ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ആനി മാമ്മൻ, വൈസ് പ്രസിഡന്‍റ് റോയി മാത്യു, പഞ്ചായത്ത് അംഗം പി.കെ. മോഹനൻ, വാകത്താനം പഞ്ചായത്ത് പ്രസിഡന്‍റ് റോസമ്മ മത്തായി എന്നിവർ സ്ഥലത്തെത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിങ്ങവനം പൊലീസ് കേസെടുത്തു. കുഴിമറ്റം എൻ.എസ്.എസ് സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണ് അഖിലിനെ മരണം കവർന്നത്. മാതാവ്: പള്ളം കൊച്ചുവീട്ടിൽ കുടുംബാംഗം ഗിരിജമ്മ. സഹോദരൻ: അമൽ. പടം: KTG Akhil അഖിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.