ചങ്ങനാശ്ശേരി: പിച്ചനാട്ടുകുളത്ത് റോഡിന്‍റെ നടുവില്‍ പൈപ്പ് ലൈന്‍ പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലം പാഴാവാന്‍ തുടങ്ങിയിട്ട് മാസം ഒന്നായിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍. കുത്തിറക്കത്തിലാണ് റോഡിന് നടുവിലെ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ട് വെള്ളം പാഴാവുന്നത്. വാട്ടര്‍ അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നാണ് പരാതി ഉയരുന്നത്. രാത്രിയില്‍ ഇരുചക്രവാഹനങ്ങള്‍ ഈ കുഴിയില്‍ അകപ്പെടുന്നതായും സമീപവാസികള്‍ പറയുന്നു. മടുക്കത്താനംകുന്ന് ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്കില്‍നിന്നാണ് ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. റോഡിലൂടെ വെള്ളം പരന്നൊഴുകുകയാണ്. വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി പൈപ്പിന്‍റെ തകരാര്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. KTL CHR 3 water പിച്ചനാട്ടുകുളത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.