സന്ദീപ്, പ്രതീഷ് കുമാര്‍
കഞ്ചാവ് വില്പന: യുവാക്കള്‍ അറസ്റ്റില്‍
കിളികൊല്ലൂര്‍: വില്പനക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്ന യുവാക്കള്‍ പിടിയില്‍. കിളികൊല്ലൂര്‍ മങ്ങാട് ഐശ്വര്യ നഗര്‍ ശബരി നിവാസില്‍ സന്ദീപ് (22), വടക്കേവിള അയത്തില്‍ ശില്‍പ്പാ നഗര്‍ ചരുവിള വീട്ടില്‍ പ്രതീഷ് കുമാര്‍ (20) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകീട്ട് മങ്ങാട് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
സ്കൂള്‍ ഗ്രൗണ്ട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടക്കുന്നതായി ജില്ല പൊലീസ് മേധാവി നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.സി.പി ജി.ഡി. വിജയകുമാറിന്റെ നിർദേശപ്രകാരം കിളികൊല്ലൂര്‍ എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
ചാത്തന്നൂര്‍: വില്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ആനാംചാല്‍ ചരുവിളവീട്ടില്‍ ബല്ലാക്ക് എന്ന് വിളിക്കുന്ന വിനീഷ് (25) ആണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകീട്ട് ചാത്തന്നൂര്‍ കുടുക്കറ പണ എന്ന സ്ഥലത്ത് ഇയാള്‍ കഞ്ചാവ് കച്ചവടം ചെയ്യുന്നതിനായി മോട്ടോര്‍ സൈക്കിളില്‍ എത്തിയിരുന്നു.
ഇയാളുടെ കൈവശം കഞ്ചാവ് ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചാത്തന്നൂര്‍ എസ്.ഐ ആശ വി. രേഖ, ബൈജു, എ.എസ്.ഐമാരായ ഹരികൃഷ്ണന്, അനില്‍കുമാര്‍, സി.പി.ഒ. ദിനേശന് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.