ഷിബിലി
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന; യുവാവ് അറസ്റ്റിൽ
കൊല്ലം: കഞ്ചാവ് വിൽപന നടത്തുന്നയാളെ പരവൂർ െപാലീസ് അറസ്റ്റ് ചെയ്തു. പരവൂർ തെക്കുംഭാഗം തവക്കൽ മൻസിലിൽ എസ്. ഷിബിലി (25) ആണ് പിടിയിലായത്.
തെക്കുംഭാഗം ബീച്ചിലെത്തിയവർക്ക് കണ്ണടയുടെ കവറിൽ ചെറിയ പൊതികളിലായി കഞ്ചാവ് വിൽപന നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്. മൂന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
പരവൂർ ഇൻസ്പെക്ടർ എ. നിസാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ നിതിൻ നളൻ, നിസാം, എ.എസ്.ഐ പ്രമോദ്, സി.പി.ഒമാരായ സായി റാം, റിലേഷ് ബാബു, രാജേഷ്, േപ്രംലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.