ജോയി മോൻ
Posted On
date_range Updated On
date_range അയല്‍വാസിയെ കുത്തിയ കേസിൽ യുവാവ് പിടിയിൽ
കുന്നിക്കോട്: അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തലവൂർ കുര ലക്ഷം വീട് ഏയ്ഞ്ചൽ നിവാസിൽ റോബിൻ എന്ന ജോയിമോൻ (37) ആണ് അറസ്റ്റിലായത്. കുര ലക്ഷം വീട്ടിൽ വിനോദ് ഭവനിൽ വിനോദിനെയാണ് ആക്രമിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് സംഭവം. വിനോദിന്‍റെ ഭാര്യയെ ജോയി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. കുന്നിക്കോട് എസ്.എച്ച്.ഒ എം. അൻവർ, എസ്.ഐ ഫൈസൽ, എസ്.സി.പി.ഒ ബാബുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.