Posted On
date_range Updated On
date_range ഡ്യൂട്ടിക്കിടെ വനിത എസ്.െഎ കുഴഞ്ഞുവീണു
കൊല്ലം: ഡ്യൂട്ടിക്കിടെ വനിത എസ്.ഐ കുഴഞ്ഞുവീണു. തിങ്കളാഴ്ച രാവിലെ പത്തോടെ ചിന്നക്കടയിലാണ് സംഭവം. പിങ്ക് പൊലീസിലെ എസ്.ഐക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
കൺട്രോൾ റൂം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജില്ല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. രക്തസമ്മർദത്തിലെ വ്യതിയാനം മൂലമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ജില്ല ആശുപത്രിയിൽനിന്ന് മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട ശേഷം എസ്.ഐ വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.