തുലാമഴക്ക് സമാന മഴ: കാറ്റും ഇടിമിന്നലും ശക്​തം

കൊ​ല്ലം: വ​ട​ക്ക് കി​ഴ​ക്ക​ൻ കാ​ല​വ​ർ​ഷ​ത്തി​ന്റെ ആ​രം​ഭം കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ലാ​മ​ഴ​ക്ക് സ​മാ​ന​മാ​യ മ​ഴ ല​ഭി​ച്ചു​തു​ട​ങ്ങി. ഉ​ച്ച​ക്ക് ശേ​ഷം തു​ട​ങ്ങി രാ​ത്രി​യോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന രീ​തി​യി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ തു​ട​ങ്ങി പ​തി​യെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന രീ​തി​യി​ലു​മാ​ണ് മ​ഴ പെ​യ്യു​ന്ന​ത്.

മ​ഴ​ക്കൊ​പ്പം ഇ​ടി​മി​ന്ന​ലും ശ​ക്ത​മാ​യി വീ​ശു​ന്ന കാ​റ്റു​മു​ണ്ട്. ഇ​ന്ന​ലെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ല​മേ​ലി​ല​ട​ക്കം ശ​ക്​​ത​മാ​യ മ​ഴ​പെ​യ്തു. നി​ല​മേ​ലി​ൽ എം.​സി റോ​ഡി​ൽ വെ​ള്ളം ക​യ​റി. ഇ​ടി​മി​ന്ന​ലും ശ​ക്ത​മാ​യ കാ​റ്റും മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു.

​ക​ട​യ്ക്ക​ൽ: കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​കു​ന്നു. പെ​രു​മ​ഴ​യെ തു​ട​ർ​ന്ന് എം.​സി റോ​ഡി​ൽ നി​ല​മേ​ൽ ജം​ഗ്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ കേ​ന്ദ്ര​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ട്ട​ത്. റോ​ഡി​ൽ വ​ൻ​തോ​തി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​മ​ർ​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രും മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് വ​ഴി​യി​ൽ കു​ടു​ങ്ങി​യ​ത്.

​ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് . ജം​ഗ്ഷ​നു​ക​ളി​ലെ​യും പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ​യും ഓ​ട​ക​ൾ കൃ​ത്യ​മാ​യി വൃ​ത്തി​യാ​ക്കാ​ത്ത​തും മാ​ലി​ന്യ കും​ഭാ​ര​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തു​മാ​ണ് പെ​ട്ടെ​ന്നു​ള്ള വെ​ള്ള​ക്കെ​ട്ടി​ന് ഇ​ട​യാ​ക്കി​യ​ത്.

പ്ലാ​സ്റ്റി​ക്കും മ​ണ്ണും അ​ടി​ഞ്ഞു​കൂ​ടി ഓ​ട​ക​ൾ പൂ​ർ​ണ്ണ​മാ​യി അ​ട​ഞ്ഞ​തോ​ടെ, മ​ഴ​വെ​ള്ള​ത്തി​ന് ഒ​ഴു​കി​പ്പോ​കാ​ൻ വ​ഴി​യി​ല്ലാ​തെ റോ​ഡി​ലേ​ക്ക് വെ​ള്ളo ക​യ​റു​ക​യാ​ണ്. സ​മീ​പ​ത്തെ തോ​ടു​ക​ളും മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. നെ​ൽ​പാ​ട​ങ്ങ​ളും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും പൂ​ർ​ണ്ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ നി​ല​യി​ലാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റ​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. വ​ലി​യ രീ​തി​യി​ലു​ള്ള കൃ​ഷി​നാ​ശ​ത്തി​ന്റെ ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ.

​അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണ് ചെ​റി​യൊ​രു മ​ഴ പെ​യ്യു​മ്പോ​ൾ പോ​ലും നി​ല​മേ​ലി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​ത്ത​രം വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - Thunderstorm-like rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.