ശക്തി
Posted On
date_range Updated On
date_range ബസ് യാത്രക്കാരിയുടെ മാല അപഹരിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍
കുന്നിക്കോട്: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് മധുര സ്വദേശിനി ശക്തി (35) ആണ് പിടിയിലായത്. കൊല്ലം കരിക്കോട് ഐഷാ മൻസിൽ ഷാഹിദ ബീവിയുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. കൊട്ടാരക്കരയില്‍ ബസില്‍ കയറിയ ശക്തി കുന്നിക്കോട് ജങ്ഷനിൽ ഇറങ്ങുവാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ കിടന്ന മാല ഊരിയെടുക്കാൻ ശ്രമിച്ചു.
ബഹളം െവച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും ഇവരെ പിടികൂടുകയുമായിരുന്നു. കുന്നിക്കോട് െപാലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇവരെ പത്തനാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.