ആ​ന​ന്ദ്, അ​ല​ൻ

ഇരുചക്രവാഹന മോഷണം; പ്രതികൾ പിടിയിൽ

കൊ​ല്ലം: ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ​ണ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. പ​ള്ളി​ത്തോ​ട്ടം എ​ച്ച്​ ആ​ൻ​ഡ്​ സി ​കോ​ള​നി ഗാ​ന്ധി ന​ഗ​ർ-60​ൽ അ​ല​ൻ (19), മു​ണ്ട​യ്ക്ക​ൽ പു​തു​വ​ൽ​പു​ര​യി​ടം തി​രു​വാ​തി​ര ന​ഗ​ർ-16​ൽ ആ​ന​ന്ദ് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് പ്ര​തി​ക​ൾ ആ​ശ്രാ​മം ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്​​ടി​ച്ച​ത്. ഈ​സ്റ്റ് പൊ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ്​​ഥി​രം മോ​ഷ്​​ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. മോ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ റി​ച്ചി​നെ പൊ​ലീ​സ്​ കു​റ​ച്ച് ദി​വ​സം​മു​മ്പ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കൂ​ട്ടാ​ളി​ക​ളെ തി​ര​ഞ്ഞ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ല്ലം ഈ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ ര​ഞ്ചു, വി​ഷ്ണു, ദി​പി​ൻ സി.​പി.​ഒ​മാ​രാ​യ അ​നു, അ​നീ​ഷ്, ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Two-wheeler theft-The accused are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.