Posted On
date_range Updated On
date_range ഉടുമ്പിനെ കൊന്ന കേസിൽ രണ്ടുപേർ റിമാൻഡിൽ
തളിപ്പറമ്പ്: ഉടുമ്പിനെ കൊന്ന് ഇറച്ചിയാക്കിയ രണ്ടുപേർ റിമാൻഡിൽ. പന്നിയൂരിലെ പുതിയപുരയിൽ ഉണ്ണികൃഷ്ണൻ, കരിമ്പത്തെ കോളിയാട്ട് വളപ്പിൽ ബാബു എന്നിവരെയാണ് വനം വകുപ്പ് റേഞ്ച് ഓഫിസർ കെ.വി. ജയപ്രകാശ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്നാണ് വനം വകുപ്പ് പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണെൻറ വീട്ടിൽ നിന്ന് ഉടുമ്പിെൻറ തലയും ഇറച്ചിയും വനം വകുപ്പ് അധികൃതർ പിടികൂടി. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.