പിടിയിലായ പ്രതികൾ
കൊല്ലം: നഗരത്തിൽ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കൊല്ലം സിറ്റി ഡാൻസഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 12 കിലോ കഞ്ചാവ് കണ്ടെടുത്തു. ചാത്തന്നൂർ ഇത്തിക്കര, മീനാട് വയലിൽ, പുത്തൻവീട്ടിൽ രാഹുൽ (23) തഴുത്തല മൈലക്കാട് നോർത്ത്, കമലാസദനത്തിൽ സുഭാഷ് ചന്ദ്രൻ (27) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ ചോദ്യം ചെയ്തതിൽ ഒഡിഷയിൽ നിന്നും ട്രെയിനിൽ കൊണ്ടുവന്നതാണെന്നും കൊല്ലം നഗരത്തിൽ ചില്ലറ വിൽപ്പനക്കാർക്ക് വേണ്ടി നൽകുന്നതിന് വേണ്ടിയാണെന്നും വെളിപ്പെടുത്തി. കൊല്ലം ഈസ്റ്റ് എസ്. ഐ സരിത, ഡാൻസാഫ് എസ് .ഐ രെഞ്ചു, ബൈജു ജെറോം, ഹരി, ദിലീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.