Posted On
date_range Updated On
date_range യുവാവ് ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ റെയിൽവേ ട്രാക്കില്‍
കൊല്ലം: ആന്ധ്ര സ്വദേശിയായ യുവാവിനെ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ റെയിൽവേ ട്രാക്കില്‍ കണ്ടെത്തി. ആന്ധ്ര വാറംഗല്‍ പറക്കലയില് ചന്ദ്രമൗലിക്കാണ് (33) പരിക്കേറ്റത്. ഇയാളെ ജില്ല ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെരിനാട് സ്റ്റേഷന് അടുത്ത് ശനിയാഴ്ച വൈകീട്ട് ഏഴിനാണ് ഇയാളെ പരിക്കേറ്റ നിലയി ല്പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ ആര്.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു. കാരണം വ്യക്തമല്ലെന്ന് ആർ.പി.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.