കുന്നത്തൂർ: വിഷരഹിത അടുക്കളത്തോട്ടം കുട്ടികളിലൂടെ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി കൃഷിക്കൂട്ടം എന്ന കുട്ടികളുടെ സംരംഭത്തിന് കുന്നത്തൂർ നെടിയവിള ഗവ.എൽ.പി സ്കൂളിൽ തുടക്കം കുറിച്ചു.
കുന്നത്തൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ സ്കൂൾ മാനേജ്മെന്റ് സമിതിയും കാർഷിക ക്ലബും സംയുക്തമായിട്ടാണ് പദ്ധതി. സ്കൂളിന് സമീപത്തുള്ള രാധാ സദനത്തിൽ സോമൻപിള്ളയുടെ 80 സെന്റ് സ്ഥലമാണ് കൃഷിക്കായി ഏറ്റെടുത്തത്.
റാഗി, ചോളം, തിന, എല്ലാത്തരം പച്ചക്കറികളും ചീനി, വാഴ, ചേന തുടങ്ങിയ കാർഷിക വിഭവങ്ങളുമാണ് കൃഷി ചെയ്യുക. കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്, അംഗങ്ങളായ പ്രഭാകുമാരി, അനില, എസ്.എം.സി ചെയർമാൻ ആർ. ശ്യാം, കൃഷി ഓഫിസർ നന്ദകുമാർ, പഞ്ചായത്ത് അസി.സെക്രട്ടറി പി. ബിജി, ജില്ല നൂൺ ഫീഡിങ് സൂപ്രണ്ട് സെയ്ഫുദ്ദീൻ, നൂൺ ഫീഡിങ് ഉദ്യോഗസ്ഥരായ നൗഷാദ്, താഹ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സുജാകുമാരി, സ്കൂൾ ഹെഡ്മാസ്റ്റർ ടി.ആർ. സുബുകുമാർ, വൈസ് ചെയർമാൻ ആർ. മനോജ്, മാതൃസമിതി പ്രസിഡന്റ് എസ്. ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.