1. അന്താരാഷ്ട്ര വനിതാ ദിനാചരണം മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മാരിയത്ത് ഉദ്ഘാടനം ചെയ്യുന്നു 2. കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ വനിത ദിനാചരണം ജയലക്ഷ്മി ദത്തൻ ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിത ദിനാചരണം നടത്തി. മഹിള കോൺഗ്രസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ജയലക്ഷ്മി ദത്തൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം വനിത ഫോറം പ്രസിഡന്റ് പി.കെ. രാധാമണി അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബീന ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എ. റഷീദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി. സുന്ദരേശൻ, കെ. ഷാജഹാൻ, ജില്ല സെക്രട്ടറി എൻ. സോമൻ പിള്ള, ജില്ല ട്രഷറർ ഇ. അബ്ദുൽ സലാം, ആർ. രാജശേഖരൻ പിള്ള, ഇടവരമ്പിൽ ശ്രീകുമാർ, ജി. അരവിന്ദഘോഷ്, സരള കുമാരി, എസ്. ശർമിള, കെ.എൻ. സതി, ശോഭനകുമാരി, പി. പ്രഭ എന്നിവർ സംസാരിച്ചു.
പടിഞ്ഞാറെ കല്ലട: വനിതാ ദിനാചരണത്തിന്റെ ഭാഗമായി പടിഞ്ഞാറെ കല്ലട കാരാളി ടൗൺ വാർഡിലെ എ.ഡി.എസിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും മുതിർന്ന വനിതകളെയും ആദരിച്ചു. പഞ്ചായത്തംഗം സുരേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എ.ഡി.എസ് പ്രസിഡന്റ് അമ്പിളിജയൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെംബർ പ്രീതശിവൻ, റജില നൗഷാദ്, സൂര്യകൃഷ്ണ, ഷീബഷാജി, ഷീബസന്തോഷ്, ഹംസത്ത് എന്നിവർ സംസാരിച്ചു.
ശൂരനാട്: ചക്കുവള്ളി മിഴി ഗ്രന്ഥശാല മിഴി വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതാദിനം തൊടിയൂർ വയോജനമിത്രം ആശ്വാസഭവൻ സ്നേഹവീട് അഗതിമന്ദിരത്തിലെ അമ്മമാർക്കൊപ്പം ആഘോഷിച്ചു. ഏറ്റവും മുതിർന്ന അമ്മയെ ആദരിച്ചു. വനിതാവേദി പ്രസിഡൻറ് ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഇടമൺ റെജി ഉദ്ഘാടനം ചെയ്തു. അൻസൽന ഷഫീക്ക്, റീന മുനീർ, സബീന ബൈജു, സബീന നിസാം, റെജൂല, നെസീ നൗഷാദ് എന്നിവർ പങ്കെടുത്തു.
ശാസ്താംകോട്ട: സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറം കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാ ദിനാചരണം മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മാരിയത്ത് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അസൂറ അർത്തിയിൽ അധ്യക്ഷത വഹിച്ചു.
പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.ജില്ല സെക്രട്ടറി എൻ. സോമൻപിള്ള, വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം കെ. ലീലാമണി, പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി ജയചന്ദ്രൻപിള്ള, സെക്രട്ടറി എം. ഐ നാസർ ഷാ എന്നിവർ സംസാരിച്ചു. ദിനചാരണത്തിന്റ ഭാഗമായി വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയ വനിതകളെ ആദരിച്ചു.
ചാത്തന്നൂർ: ചാത്തന്നൂർ പബ്ലിക് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി ‘സ്ത്രീ ശാക്തീകരണവും ഗ്രന്ഥശാല പ്രസ്ഥാനവും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് രാഖി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കില റിസോഴ്സ് പേഴ്സൺ വീണ പ്രസാദ് വിഷയാവതരണം നടത്തി. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിയംഗം സീമ ചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം എം. സിസിമോൾ, ഗ്രന്ഥശാല കമ്മിറ്റി അംഗം അഡ്വ. കൃഷ്ണേന്ദു അജിത്ത് എന്നിവർ സംസാരിച്ചു.
കടയ്ക്കൽ: എസ്.എൻ.ഡി.പി വനിതാസംഘം കടയ്ക്കൽ യൂനിയൻ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. യൂനിയൻ മന്ദിരത്തിൽ കേരള സർവകലാശാല പി.ആർ.ഒ ഡോ. അജിത ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂനിയൻ പ്രസിഡന്റ് സുധർമകുമാരി അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, യൂനിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ്, സെക്രട്ടറി കെ. പ്രേരാജ്, നിജി രാജേഷ്, എം കെ വിജയമ്മ, സുശീല, എന്നിവർ സംസാരിച്ചു. തുടർന്ന് കടയ്ക്കൽ ഗവ. ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ കെ.എം മാധുരി വിതരണോദ്ഘാടനം നിർവഹിച്ചു.
വനിതകളെ ആദരിച്ച് സബർമതി ഗ്രന്ഥശാല
കരുനാഗപ്പള്ളി: യുവജനകാര്യ കായിക മന്ത്രാലയം മേരാ യുവഭാരത്, സബർമതി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിലെ വനിതകളെ ആദരിച്ചു. കോർപറേഷൻ കൗൺസിലർ ജെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സബർമതി വനിതാവേദി പ്രസിഡന്റ് ഷീബ അധ്യക്ഷത വഹിച്ചു.
കരുനാഗപ്പള്ളി നഗരസഭ ഉപാധ്യക്ഷ ബീന ജോൺസൺ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അഡ്വ. ഗൗരി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ ബിതുലാതുളസി, സിംലാൽ, ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ, ഭാരവാഹികളായ ജി. മഞ്ജുകുട്ടൻ, വി.ആർ. ഹരികൃഷ്ണൻ, എച്ച്. ശബരീനാഥ്, ബിന്ദു വേണുഗോപാൽ എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ സിന്ധുലാലി, ഷീബ ഇസ്മായിൽ, മോളി സുരേഷ്, രാജി വേണുഗോപാൽ, പത്മിനി, ഷീബ, ഗീതാകുമാരി, അമ്പിളി ശ്രീകുമാർ, ജെ. സുമ, റഷീദ, പൈങ്കിളി എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.