പേരയം പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഷീജാ സുജിത്ത് അവതരിപ്പിക്കുന്നു
പേരയം
പേരയം: സ്ത്രീശാക്തീകരണത്തിനും വയോജനക്ഷേമത്തിനും മുന്‍ഗണന നല്കി പേരയം ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജാ സുജിത്ത് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്യാം അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ സാമൂഹ്യസാമ്പത്തിക ശാക്തീകരണത്തിനും വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ പ്രധാന പരിഗണന നല്‍കിയിട്ടുണ്ട്.
ഇളമ്പള്ളൂര്‍
ഇളമ്പള്ളൂര്‍: പഞ്ചായത്ത് ബജറ്റില്‍ അരോഗ്യം, ശുചിത്വം, കുടിവെള്ളം, പാര്‍പ്പിടം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്കിയ ബജറ്റ് വൈസ് പ്രസിഡന്റ് ഷീബമോള്‍ അവതരിപ്പിച്ചു.
പ്രസിഡന്റ് സിന്ധു ഗോപന് അധ്യക്ഷത വഹിച്ചു. 46.51കോടി രൂപ വരവും 45.96 കോടി രൂപ ചെലവും, 54,65,198 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
പെരിനാട്
പെരിനാട്: പാര്‍പ്പിടം, കുടിവെള്ളം, മാലിന്യസംസ്കരണം എന്നിവക്ക് മുന്‍ഗണന നല്കിയ പെരിനാട് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് നൗഫിയ ഷിയാസ് അവതരിപ്പിച്ചു. 37 കോടി രൂപ വരവും 36.5 കോടി രൂപ ചെലവും പ്രതീഷിക്കുന്നതാണ് ബജറ്റ്. പ്രസിഡന്റ് വി. മനോജ് അധ്യക്ഷത വഹിച്ചു.
പോരുവഴി
പോരുവഴി: പോരുവഴി പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് കെ. മോഹനൻ അവതരിപ്പിച്ചു. 51.47 കോടി രൂപ വരവും 51.27 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് വിനു ഐ. നായർ അധ്യക്ഷത വഹിച്ചു. പ്രതീക്ഷിത വരുമാനത്തിന്റെ പ്രധാന ഭാഗം കേന്ദ്ര-സംസ്ഥാന ഗ്രാന്റുകളിൽ നിന്നാണ്. പദ്ധതി വിഹിതമായി 32.22 കോടി രൂപയും, സാമൂഹിക സുരക്ഷ പെൻഷനായി 13.70 കോടി രൂപയും ലഭിക്കും.
തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ 9.50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നികുതി വരുമാനത്തിലൂടെ 85 ലക്ഷം രൂപയും നികുതിയേതര വരുമാനത്തിലൂടെ 51.17 ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.