കേരള ഹൈകോടതി

ശാസ്‌താംകോട്ട ടൗണിൽ അനധികൃത പാർക്കിങ് നിരോധിച്ച് ഹൈകോടതി

ശാ​സ്താം​കോ​ട്ട: ടൗ​ണി​ൽ വ്യാ​പാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ ത​ട​സ്സം സൃ​ഷ്ടി​ച്ച് പാ​ർ​ക്ക് ചെ​യ്‌​തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വാ​യി. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യി​ലും പ​ഞ്ചാ​യ​ത്ത് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും പ​ല​ത​വ​ണ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​പ​ടി​യെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഇ​ത് ന​ട​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശാ​സ്‌​താം​കോ​ട്ട എ​സ്.​ആ​ർ കോം​പ്ല​ക്സ‌് ഉ​ട​മ ഷാ​ഹു​ൽ ഹ​മീ​ദ് അ​ഭി​ഭാ​ഷ​ക​രാ​യ ആ​ര്യ ഹ​ർ​ഷ​ൻ, എ​ൻ. സു​നി​ൽ ജോ​സ​ഫ് എ​ന്നി​വ​ർ മു​ഖേ​ന ഹൈ​കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്‌​ത​തും അ​നു​കൂ​ല​മാ​യ വി​ധി സ​മ്പാ​ദി​ച്ച​തും. വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ ശാ​സ്‌​താം​കോ​ട്ട പൊ​ലീ​സി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - High Court bans illegal parking in Sastamkot town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.