ശബരി
Posted On
date_range Updated On
date_range കാപ്പ നിയന്ത്രണം ലംഘിച്ചയാളെ തടവിലാക്കി
കൊല്ലം: കാപ്പ നിയന്ത്രണം ലംഘിച്ച് അക്രമത്തിൽ ഏർപ്പെട്ടയാളെ തടവിലാക്കി. ശക്തികുളങ്ങര പെരുങ്ങുഴിയിൽ വീട്ടിൽ ശബരിയെയാണ് (21) തടവിലാക്കിയത്. ശക്തികുളങ്ങര സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം സെപ്റ്റംബർ ഒന്നുമുതൽ ആറുമാസകാലയളവിൽ സഞ്ചലനനിയന്ത്രണം ഏർപ്പെടുത്തി ഉത്തരവുണ്ടായിരുന്നു.
കഴിഞ്ഞദിവസം അയൽവാസിയായ അഖിലിനെ വട്ടക്കായലിന്‍റെ പരിസരത്ത് െവച്ച് ഇടിച്ച് കവിളിൽ പരിക്കേൽപ്പിച്ചിരുന്നു. അഖിലിന്‍റെ പരാതിയിലാണ് നടപടി. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജഹാൻ, ദിലീപ്, എ.എസ്.ഐമാരായ പ്രദീപ്, സുദർശനൻ, ബാബുക്കുട്ടൻ, എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.