പ​ത്ത​ടി കാ​ഞ്ഞു​വ​യ​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ കാ​ർ

മലയോര ഹൈവേയിൽ നിയന്ത്രണം വിട്ടകാർ മറിഞ്ഞു

അഞ്ചൽ: മലയോര ഹൈവേയിൽ കാർ നിയന്ത്രണംവിട്ട് റോഡരികിലെ പുരയിടത്തിലേക്ക് വീണു. കാർ യാത്രികരായ മൂന്ന് കുളത്തൂപ്പുഴ സ്വദേശികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏരൂർ പത്തടി കാഞ്ഞുവയൽ പള്ളിക്കു സമീപം കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം.

മുന്നിലുള്ള ഓട്ടോറിക്ഷ സിഗ്നൽ തെറ്റിച്ച് മറുവശത്തേക്ക് തിരിച്ചപ്പോൾ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കവേ നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്ന് യുവാക്കൾ പറഞ്ഞു. ഏരൂർ പൊലീസ് മേൽനടപടിയെടുത്തു.

Tags:    
News Summary - The car went out of control and overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.