ഷം​നാ​ദ്

സൈനികനായ യുവാവിനെ മർദിച്ച് പരിക്കേൽപിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

കൊട്ടിയം: മുൻവിരോധം നിമിത്തം സൈനികനായ യുവാവിനെ മർദിച്ച് പരിക്കേൽപിച്ചശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കൊട്ടിയം പൊലീസിന്‍റെ പിടിയിൽ. തഴുത്തല പി.കെ ജങ്ഷനിൽ, നബീസ മൻസിലിൽ ഷംനാദ്(24) ആണ് പിടിയിലായത്. ഈ കേസിൽ ഉൾപ്പെട്ട ബീഡി കിച്ചു എന്ന വിനീത്(28) നേരത്തെ പിടിയിലായിരുന്നു. തഴുത്തല പേരെയം പ്രീത ഭവനിൽ രാഹുലിനെയാണ് (22) ഇവർ മർദിച്ച് ഗുരുതരമായി പരിക്കേൽപിച്ചത്. മുൻവിരോധം നിമിത്തം ആഗസ്റ്റ് 24ന് രാത്രി എട്ടോടെ കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ രാഹുലിനെ ഷംനാദും വിനീതും ചേർന്ന് തടഞ്ഞുനിർത്തിയ ശേഷം ചുറ്റികയും പാറക്കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ രാഹുലിന്‍റെ ഒരു പല്ല് ഒടിഞ്ഞ് പോകുകയും സഹോദരന്‍റെ ചെവിക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കൊട്ടിയം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാൾ ഒളിവിൽ പോയതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊട്ടിയം പൊലിസ് ഇൻസ്‌പെക്ടർ പ്രദീപിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ നിഥിൻ നളൻ, വിഷ്ണു, മിഥുൻ, സി.പി.ഒമാരായ സാം മാർട്ടിൻ, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - Suspect who beat and injured a young soldier and then fled arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.