പുനലൂർ: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ മഞ്ഞമൺകാല കടുവാക്കുഴി കാഞ്ഞിരംവിള വീട്ടിൽ ബിനീഷ് (19) ആണ് പിടിയിലായത്. ഈ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിനീഷിനെതിരെ ജൂൺ 26ന് പുനലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞമാസം അവസാനം കൊല്ലം ചൈൽഡ് ലൈനിൽ ഏകദേശം 19 ദിവസം പ്രായമായ പെൺകുഞ്ഞിനെ വളർത്താൻ ആവശ്യമായ സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ എത്തിയപ്പോൾ സംശയം തോന്നിയ അധികൃതർ കൊല്ലം ഈസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് ഈ ദിശയിൽ പൊലീസ് അന്വേഷണം നടത്തിയത്. പ്രതിയിൽ നിന്നും ഗർഭിണിയായിരുന്നുവെന്ന് പൊലീസിനെ 16കാരിയായ പെൺകുട്ടി കഴിഞ്ഞമാസം അറിയിച്ചിരുന്നു. കഴിഞ്ഞമാസം 11ന് കോഴഞ്ചേരിയിലെ ഒരു ആശുപത്രിയിൽ സിസേറിയൻ പ്രസവം നടത്തിയെന്നാണ് അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ആറന്മുള പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം പുനലൂർ പൊലീസിലേക്ക് റഫർ ചെയ്യുകയായിരുന്നു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.